വികസനത്തിൽ രാഷ്ട്രീയമില്ല,കെ റെയിലിനെ അന്ധമായി എതിര്‍ക്കരുത്: കെ വി തോമസ്

താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ വികസനത്തിനൊപ്പമാണെന്ന് കെ വി തോമസ്. വികസനം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.
അതില്‍ രാഷ്ട്രീയമില്ല. വികസനം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നാലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നാലും അതിനെ രാഷ്ട്രീയ കാഴ്ച്ചപാടിന്റെ പുറത്ത് എതിര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് കൊണ്ടാണ് കെ റെയിലിനെ അന്ധമായി എതിര്‍ക്കരുത് എന്ന് പറഞ്ഞത്. പദ്ധതിയിലെ പ്രശ്‌നങ്ങള്‍ പഠിക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യണം. കഴിഞ്ഞ ദിവസം എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്താന്‍ എട്ട് മണിക്കൂര്‍ സമയമെടുത്തു. അത് ഗുണകരമാണോയെന്നും കെ വി തോമസ് ചോദിച്ചു.

ദേശീയ നേതൃത്വം സംരക്ഷിക്കുന്നുവെന്ന അഭിപ്രായമൊന്നും തനിക്കില്ല. കോണ്‍ഗ്രസ് എന്നത് ഒരു കാഴ്ചപ്പാടും ശൈലിയുമാണ്. അതിനാല്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും എക്‌സിക്യൂട്ടീവ് അംഗം എന്ന ചുമതലയില്‍ നിന്നും കെവി തോമസിനെ ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *