ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് രണ്ടു മരണം


car.jpg.image.784.410തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് ഇന്നോവയും കെ.എസ്.ആര്‍.ടി.സി. ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുണ്ടക്കയം പൈങ്ങന സ്വദേശി ബോബി മാത്യു (32), മുണ്ടക്കയം കരിനിലം സ്വദേശി അന്നമ്മ ആന്റണി (42) എന്നിവരാണ് മരിച്ചത്. വിമാനത്താവളത്തിൽ നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള യാത്രയിലായിരുന്നു കാർ. തൊടുപുഴഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് കാർ ഇടിച്ചത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് കരുതുന്നത്.




Sharing is Caring