വ്യാപാരികൾ കെ എസ് ഇ ബി ഓഫീസിൽ പ്രതിഷേധ സമരം നടത്തി

കൊയിലാണ്ടി:കോവിഡ് 19 പശ്ചാത്തലത്തിൽ രണ്ടു മാസത്തിലേറെ കാലം കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്ന വ്യാപാരി സമൂഹത്തെ ഷോക്ക് അടിപ്പിച്ചു കൊല്ലുന്ന അശാസ്ത്രീയമായ ബില്ലിംഗ് സമ്പ്രദായം നിർത്തി വെക്കുക, ലോക്ക് ഡൌൺ കാലത്തെ രണ്ടു മാസത്തെ സ്ഥാപനങ്ങളിലെ ഇലെക്ട്രിസിറ്റി ചാർജ് ഫിക്സ് ചാർജ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ സമരം നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കൊയിലാണ്ടി കെ എസ് ഇ ബി ഓഫീസിനു മുമ്പിൽ വെച്ചായിരുന്നു സമരം. കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ മണിയോത് മൂസ്സ ധർണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ കെഎം രാജീവൻ അധ്യക്ഷ്യം വഹിച്ചു . ജനറൽ സെക്രട്ടറി ടിപി ഇസ്മായിൽ വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ്‌ സൗമിനി മോഹൻദാസ്, റിയാസ് അബൂബക്കർ, ജലീൽ മൂസ്സ , ഗിരീഷ് ഗിരികല, എം ശശീന്ദ്രൻ, എച്ച് എ ഷൗക്കത്ത്, ഉഷ മനോജ്, ടി എ സലാം, ശിഖ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *