കൊയിലാണ്ടി:സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊയിലാണ്ടി സോണൽ കമ്മറ്റി നേതൃത്വത്തിൽ വിവിധ ആരോഗ്യ ,സുരക്ഷാ സേനകൾക്ക് മാസ്കൂകൾ വിതരണം ചെയ്തു . ബഹു:എം.എൽ.എ. കെ.ദാസൻ ഉദ്ഘാടനം ചെയ്തു . ഫയർ & റസ്ക്യൂ ഓഫീസർ സി.പി. ആനന്ദൻ ഏറ്റുവാങ്ങി. ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷനായി . കൺവീനർ ടി. താജുദ്ദീൻ സ്വാഗതം പറഞ്ഞു .എ.പി. സുധീഷ് , ശ്രീനിവാസൻ മാസ്റ്റർ ,എന്നിവർ സംസാരിച്ചു . കോവിഡിൻ്റെ പശ്ചാത്തലത്തിൽ ദുരന്തമുഖത്ത് സേവനം നടത്തുന്നവർക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമിടുന്നത്.













