കട്ടപ്പനയില്‍ കെ.എസ്.ഇ.ബി ജീവനക്കാരനായ എം.വി ജേക്കബ് ഷോക്കേറ്റ് മരിച്ചത് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്ന്

കട്ടപ്പനയില്‍ കെ.എസ്.ഇ.ബി ജീവനക്കാരനായ എം.വി ജേക്കബ് ഷോക്കേറ്റ് മരിച്ചത് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്ന് സര്‍വീസ് വയര്‍ വഴി വൈദ്യുത ലൈനിലേക്കു വൈദ്യുതി പ്രവഹിച്ചത് കൊണ്ടാണ് എന്ന കണ്ടെത്തലുമായി കെ.എസ്.ഇ.ബി.

ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഹൈറേഞ്ച് ഹോം അപ്ലയന്‍സസ് എന്ന സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്നാണ് വൈദ്യുതി പ്രവഹിച്ചത. ഇവിടെ ജനറേറ്ററിന് എര്‍ത്തിംഗ് നടത്തിയിട്ടില്ലെന്നും വയറിംഗ് കൃത്യമായ രീതിയില്‍ അല്ല ചെയ്തിരിക്കുന്നത് എന്നും പരിശോധനയില്‍ കണ്ടെത്തി.

സ്ഥാപനത്തിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു. ജനറേറ്ററും സീല്‍ ചെയ്തു. ഒരു പോസ്റ്റില്‍ നിന്ന് തന്നെ 16 കണക്ഷനുകള്‍ നല്‍കികൊണ്ട് കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

വാഴവര നിര്‍മലാസിറ്റി മണ്ണാത്തിക്കുളത്തില്‍ എം.വി.ജേക്കബ് തിങ്കളാഴ്ച ഉച്ചയോടെയാണ് ഷോക്കേറ്റ് മരിച്ചത്. ഗാന്ധി സ്‌ക്വയറിനു സമീപത്തെ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. കെ.എസ്.ഇ.ബി വൈദ്യുതി ഓഫ് ചെയ്ത ശേഷമാണ് പണികള്‍ നടത്തിയത്. എന്നിട്ടും് ഷോക്കേറ്റതിനെ തുടര്‍ന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെ്ക്ടറേറ്റ് പരിശോധന നടത്തിയത്.

സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം അന്വേഷണ റിപ്പോര്‍ട്ട് ചീഫ് ഇലട്കിക്കല്‍ ഇന്‍സ്‌പെക്ടര്‍ക്ക് സമര്‍പ്പിക്കും. അതിന് ശേഷം മാത്രമേ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *