തിക്കോടി: യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്നു പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സക്കിടെ മരിച്ചു. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപം കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണ പ്രിയ (22) ആണ് ഇന്ന് വൈകുന്നേരം നാല് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്രൊജെക്റ്റ് അസിസ്റ്റന്റ് ആയി അഞ്ച് ദിവസം മുന്‍പാണ് കൃഷ്ണ പ്രിയ ജോലിയില്‍ പ്രവേശിച്ചത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെയാണ് സംസ്കാരം നടക്കുക.
അമ്മ: സുജാത (ലൈബ്രേറിയന്‍ തിക്കോടി കൈരളി ഗ്രന്ഥശാല) , സഹോദരന്: യദുകൃഷ്ണ (ഗവ: പോളിടെക്നിക്ക് കോഴിക്കോട്). തീ പൊള്ളലേറ്റ വലിയ മഠത്തില്‍ നന്ദകുമാര്‍ (30) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.