ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു ​ ജനുവരി ആദ്യം കേ​ര​ള​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങി ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു. ജ​നു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​ഴി​വ് ദി​വ​സ​ങ്ങ​ൾ ചി​ല​വ​ഴി​ക്കാ​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ല​ക്ഷ​ദ്വീ​പി​ൽ എ​ത്തു​ന്നു.

തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലും ഇ​ദ്ദേ​ഹം മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രി​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ഉ​പ​രാ​ഷ്ട്ര​പ​തി ആ​യ​തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്.

ല​ക്ഷ​ദ്വീ​പി​ൽ നി​ന്നും മൂ​ന്നാം തീ​യ​തി ഉ​പ​രാ​ഷ്ട്ര​പ​തി ഹെ​ലി​കോ​പ്റ്റ​റി​ൽ മാ​ന്നാ​ന​ത്തെ​ത്തി വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ഛ​ൻ​റെ 150-ാം ച​ര​മ വാ​ർ​ഷി​ക​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഇ​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം എ​റ​ണാ​കു​ളം കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ളേ​ജി​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ലും പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം നാ​ലിന് ഗ്രാ​ന്‍റ് ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൌ​ണ്ടന്‍റ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ കേ​ര​ള​ത്തി​ലെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മ​വും നി​ർ​വ​ഹി​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *