കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്ക് ദേശീയ പുരസ്കാരം

കേന്ദ്ര കൃഷിമന്ത്രാലയവും എൻ സി ഡി സി യും ചേർന്നു ഏർപ്പെടുത്തിയ “നേഷണൽ എക്സലൻസ് അവാർഡ് 2017″ ഈ വർഷം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്ക് ലഭിച്ചു. ദേശീയാടിസ്ഥാനത്തിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന ജില്ലാതല സഹകരണ സംഘം എന്ന നിലക്കാണ് ഈഅവാർഡ് ലഭിച്ചത്.

സമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനം, പാവപ്പെട്ടവർക്ക് വേണ്ടി നടത്തുന്ന സേവനങ്ങൾ, ശക്തമായ സാമ്പത്തിക – മൂലധന ഘടന, തിരഞ്ഞെടുക്കപെട്ട ഭരണസമിതി എന്നിങ്ങനെയുള്ള വ്യത്യസ്ത ഘടകങ്ങൾ വിലയിരുത്തിയാണ്അവാർഡ് നിശ്ചയിച്ചിട്ടുള്ളത്.എൻ സി ഡി സി ദേശവ്യാപകമായി അപേക്ഷകൾ ക്ഷണിച്ച് പല തട്ടുകളിലായി നടത്തിയ വിലയിരുത്തലിന് ശേഷമാണ് അവാർഡ് തീരുമാനിക്കുന്നത്.

2017 സപ്തമ്പർ 21 നു കേന്ദ്ര കൃഷിമന്ത്രാലയം” ലക്ഷ്മൺ റാവ് ഇനാംദാർ സെൻ്റിനറി” ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആശുപത്രി പ്രസിഡണ്ട് ശ്രീ എം ഭാസ്കരൻ, സിക്രട്ടറി ശ്രീ എ വി സന്തോഷ് കുമാർ എന്നിവർ ചേർന്ന് അവാർഡ് സ്വീകരിക്കുന്നതാണ്. സഹകരണ ആശുപത്രിയുടെ മികച്ച ജനകീയ പ്രവർത്തനങ്ങൾക്കുള്ളതാണ് ഈ പുരസ്കാരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *