കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ 3 നില കെട്ടിടം കോവിഡ് ആശുപത്രിയാക്കണമെന്ന് വി.പി.ഇബ്രാഹിം കുട്ടി

കൊയിലാണ്ടി: യു ഡി എഫ് ഭരണകാലത്ത് 19 കോടി ചിലവഴിച്ചു പണിത താലൂക്ക് ആശുപത്രി കെട്ടിടത്തിലെ മൂന്ന് നില കെട്ടിടം കോവിഡ് ആശുപത്രിയാക്കണമെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് വി പി ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു.

ഫയർ എൻ.ഒ.സി. ലഭിക്കാത്തത് കൊണ്ട് നാളിതുവരെ ഈ മൂന്ന് നില കെട്ടിടം ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഈ മൂന്ന് നില കെട്ടിടത്തിൽ ഓക്സിജൻ ലൈൻ ഒരുക്കി കോവിഡ് രോഗികൾക്ക് വേണ്ടി യുദ്ധകാലാടിസ്ഥാനത്തിൽ ഫയർ എൻ.ഒ.സി. ലഭ്യമാക്കി സജ്ജമാക്കണമെന്ന് നിയുക്ത എം എൽ എ കാനത്തിൽ ജമീലയോടും സർക്കറിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *