കോവിഡ്;പരിശോധന കർശനമാക്കി കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി:കോവിഡ് രൂക്ഷമായ കൊയിലാണ്ടി നഗരസഭയിലും ചുറ്റുമുള്ള പഞ്ചായത്തുകളിലും പോലീസിൻ്റെ പരിശോധന ശക്തമാക്കി.റൂറൽ എസ്.പി.ഡോ.എ.ശ്രീനിവാസൻ്റെ നിർദേശപ്രകാരമാണ് പരിശോധന ശക്തമാക്കിയതെന്ന് സി.ഐ.എൻ.സുനിൽകുമാർ പറഞ്ഞു. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസ്സെടുക്കും. കൂടാതെ വാഹനം കസ്റ്റഡിയിലെടുത്ത ശേഷം ലോക്കഡൗണിനു ശേഷമെ വിട്ടുകൊടുക്കൂ.റും കോറൻ്റീനും, ഹോം കോറൻ്റീനും ശക്തമാക്കും. പൊതുഗതാഗതം പൂർണ്ണമായും നിരോധിക്കും ,തീരദേശത്ത് ബൈക്ക് പെട്രോളിംഗും, കൂടാതെ ഡ്രോൺ നിരീക്ഷണവും നടത്തും. പരിശോധനകൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ദേശീയപാത ഒഴികെയുള്ള മേഖലയിലെ റോഡുകൾ അടയ്ക്കും. സ്റ്റേഷൻ പരിധിയിൽ 60 പോലീസുകാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. കൊയിലാണ്ടി മുൻസിപാലിറ്റി,അരിക്കുളം, മൂടാടി, തിക്കോടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിൽ എസ്.ഐ.മാരുടെ നേതൃത്വത്തിൽ അഞ്ച് പോലീസുകാർ ഡ്യൂട്ടിയിൽ പ്രത്യേകമായുണ്ടാകും നിലവിൽ സ്റ്റേഷൻ പരിധിയിലെ നഗരസഭ ഡി.കാറ്റഗറിയിലാണ്.

ഇന്നെല കൊയിലാണ്ടയിൽ 66, ചെങ്ങോട്ടുകാവ് 07,ചേമഞ്ചേരി 39,അരികുളം 18 ,കീഴരിയൂർ 20,മൂടാടി 20 എന്നിങ്ങനെ കോവിഡ്കേസുകൾ റിപ്പോർട്ട് ചെയിതിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *