കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ഗ്രീൻമൊബൈൽ ഹബ്ബ്, 4 G മൊബെൽ എന്നീ ഷോപ്പുകളിൽ ഇന്നലെ രാത്രി മോഷണം നടന്നു. ഇന്ന് രാവിലെ ഇത് വഴി പോയ ചിലർ കടയുടെ ഷട്ടറും ഗ്ലാസും അടിച്ച് തകർത്ത നിലയിൽ കണ്ടപ്പോൾ കടയുടമയെ അറിയിക്കുകയായിരുന്നു.രണ്ട് കടകളിൽ നിന്നും വിലപ്പിടുപ്പുള്ള മൊബെലുകളും, യൂസഡ് മൊബൈലുകളും നഷ്ട്ടപ്പെട്ടിട്ടുണ്ട്. ഏകദേശം 13 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കളവ് പോയിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ.കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണന്റെ നേത്രത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കളവ് നടന്ന സ്ഥാപനത്തിലെയും, തൊട്ട്ടുത്ത സ്ഥാപനത്തിലെയും സി സി.ടി.വി ക്യാമറ പരിശോധനയക്കായി പോലീസ് കൊണ്ട് പോയിട്ടുണ്ട്. കൊയിലാണ്ടി ടൗണിൽ കള്ളൻമാരുടെ ശല്യം വർദ്ധിച്ചിട്ടുണ്ട് അതിനാൽ രാത്രി കാലങ്ങളിൽ പോലീസ് പെട്രാളിങ്ങ് ശക്തമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.













