കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം കലൂരില്‍ നടത്താന്‍ തീരുമാനിച്ചു. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലാവും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. എസ്.പി.ജി നടത്തിയ സുരക്ഷ പരിശോധനകള്‍ക്ക് ശേഷമാണ് വേദി സംബന്ധിച്ച് അന്തിമ തീരുമാനമായത്. ആലുവയില്‍ നടത്താനിരുന്ന ചടങ്ങ് സുരക്ഷ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മാറ്റിയത്.
കൊച്ചി മെട്രോയുടെ ഉദ്ഘാടനം ജൂണ്‍ 19ന് നടത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ വേദി സംബന്ധിച്ച് അന്തിമ തീരുമാനമായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മെട്രോയുടെ ഉദ്ഘാടനം നടത്തുക.
ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തില്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ഭരണകാലത്താണ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.













