കൊയിലാണ്ടി ഹാർബറിൽ മത്സ്യബന്ധനം ഇനി സോൺ അടിസ്ഥാനത്തിൽ

കൊയിലാണ്ടി: ഹാർബറിലെ ജനകൂട്ടം നിയന്ത്രിക്കാൻ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ അടിയന്തിരമായി വിളിച്ചു ചേർത്ത യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു. 1) നാളെ മുതൽ (30.05.2021 ) 2 സോണുകളായി തിരിച്ച് മത്സ്യബന്ധനത്തിന് അനുമതി നൽകാൻ തീരുമാനിച്ചു. ഇത് പ്രകാരം 30.05.2021 ന് ആദ്യ സോണിൽ കൊയിലാണ്ടി മുതൽ കൊല്ലം വരെയുള്ളവർ മാത്രമേ മത്സ്യബന്ധനത്തിന് പോകാവൂ. 31.05.2021 ന് രണ്ടാമത്തെ സോണിൽ പെട്ട വിരുന്നു കണ്ടി മുതൽ കാപ്പാട് വരെയുള്ളവരാണ് മത്സ്യബന്ധനത്തിന് പോകേണ്ടത്. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ സോണിലുള്ളവരും പണിക്ക് പോകേണ്ടത്. 2)ഹാർബറിനകത്ത് പ്രവേശിക്കാൻ ഓരോ ദിവസവും പ്രത്യേകം പാസ്സ് നൽകും.
3)പോലീസ് തിരക്ക് നിയന്ത്രിക്കാൻ 5 വളണ്ടിയർമാരെ നിയമിക്കും.
4) വിൽപ്പന തിരക്ക് കുറയ്ക്കാൻ മുഴുവൻ പ്ലാറ്റ്ഫോമും ഉപയോഗപ്പെടുത്തും. നിയമം ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി കലക്ടർ നിർദ്ദേശം നൽകി.
യോഗത്തിൽ കൗൺസിലർമാർ , ഹാർബർ മാനേജ്മെന്റ് അംഗങ്ങൾ, ഡി.വൈ.എസ്.പി, കൺട്രോൾ റൂം സി.ഐ., കൊയിലാണ്ടി സി.ഐ., സെക്ടറൽ മജിസ്ട്രേറ്റ്, ഡെപ്യൂട്ടി താഹസിൽദാർ, ഫിഷറീസ്, ഹാർബർ, മത്സ്യഫെഡ്, ആരോഗ്യ വിഭാഗം, കോസ്റ്റൽ പോലീസ് എന്നീ സർക്കാർ വിഭാഗങ്ങളും യോഗത്തിൽ പങ്കെടുത്തു. കൂടാതെ കച്ചവടക്കാരുടേയും തൊഴിലാളികളുടെ പ്രതിനിധികളും പങ്കെടുത്തു. MLA യുടെ പ്രതിനിധിയും പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *