കേരള പത്രപ്രവർത്തക അസോസിയേഷൻ കലണ്ടർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ പ്രകാശനം ചെയ്തു. കൊയിലാണ്ടി മേഖലാതല പരിപാടി എം.എൽ.എ. കാനത്തിൽ ജമീല പ്രകാശനം ചെയ്ത് നിർവ്വഹിച്ചു. മേഖലാ കോ-ഓർഡിനേറ്റർ സി.കെ. ആനന്ദൻ (കൊയിലാണ്ടി ഡയറി) ആദ്യ കോപ്പി എം.എൽ.എ.ക്ക് കൈമാറി. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ വിനീത് പൊന്നാടത്ത്, രവീന്ദ്രൻ കെ. (മലബാർ ചാനൽ), രവീന്ദ്രൻ മാസ്റ്റർ (കേരള കൗമുദി), കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോഗ്രാഫർ ബൈജു എപീസ്, ശ്രീലാൽ (മലബാർ ചാനൽ) തുടങ്ങിയവർ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *