കോവളം എംഎൽഎ എം വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു


കോവളം എംഎൽഎ എം വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്താണ് അപകടമുണ്ടായത്. എംഎൽഎ സഞ്ചരിച്ച കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.ബാലരാമപുരത്തെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു എംഎൽഎ.


സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ എംഎൽഎയ്ക്കും കൂടെയുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.




Sharing is Caring