കക്കാടംപൊയില്‍ പിവി അന്‍വറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിനെതിരെ കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയില്‍. പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചു. പാര്‍ക്കിന്റെ ലൈസന്‍സിന് സമര്‍പ്പിച്ച അപേക്ഷ പൂര്‍ണമായിരുന്നില്ലെന്നും പഞ്ചായത്ത് കോടതിയില്‍ വ്യക്തമാക്കി.ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറ്റെന്നാള്‍ മറുപടി നല്‍കണമെന്നും അറിയിച്ചു.
ജില്ലാ കളക്ടര്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്‍പ്പെടെ കണക്കിലെടുത്ത് അടച്ചുപൂട്ടിയ പാര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോടെയാണ് പാര്‍ക്ക് വീണ്ടും തുറന്നത്.ഏഴ് വകുപ്പുകളുടെ എന്‍ഒസി ഉള്‍പ്പെടെയാണ് പാര്‍ക്കിന്റെ ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. എന്നാല്‍ പിവി അന്‍വറിന്റെ പാര്‍ക്കിന്റെ ലൈസന്‍സിന് നല്‍കിയ അപേക്ഷയില്‍ ഇത്തരം രേഖകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത് അറിയിച്ചു. പാര്‍ക്കില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത് ടിക്കറ്റ് നല്‍കിയാണെന്നും പാര്‍ക്ക് അടച്ച് പൂട്ടണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു.