തിരക്കേറിയ ജംഗ്ഷനിൽ ഗതാഗതം തടസപ്പെടുത്തി യുവാക്കളുടെ അഭ്യാസപ്രകടനം,അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടയാൾ ചോദ്യം ചെയ്തപ്പോൾ അതിക്രൂര മർദനം


വ‍ഴി തടസപ്പെടുത്തി ബൈക്ക് ഓടിച്ചവരെ ചോദ്യം ചെയ്തയാളെ രണ്ടു പേർ ക്രൂരമായി മർദിച്ചു.സംഭവം ചിറയിൻകീ‍ഴിൽ.കൊല്ലം കൊച്ചാലുംമൂട് സ്വദേശി എ സുധീറിനാണ് മർദനമേറ്റത്.രണ്ടു പേർ ചേർന്ന് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലാണ്.


ചിറയൻകീ‍ഴ് മുടപുരം എസ്എം ജംഗ്ഷനിലാണ് സംഭവം.സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.അനന്തു,ശ്രീക്കുട്ടൻ എന്നീ രണ്ടു പേർ ചേർന്നാണ് ബൈക്ക് യാത്രികനെ തടഞ്ഞു വച്ചു മർദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.സെപ്തംബർ 13നാണ് സംഭവം.


മന:പൂർവം ഗതാഗത തടസം ഉണ്ടാക്കുകയായിരുന്നു രണ്ടു പേരും.അപകടത്തിൽ നിന്ന് കഷ്ടി രക്ഷപ്പെട്ടയാളാണ് ചോദ്യം ചെയ്തത്.ഇയാളെ അതിക്രൂര മർദനത്തിനാണ് വിധേയനാക്കിയത്.നാട്ടുകാരാരും പ്രശ്നത്തിൽ ഇടപെട്ടതുമില്ല.ജംഗ്ഷനിൽ പൊലീസ് സാന്നിദ്ധ്യവുമുണ്ടായിരുന്നില്ല.ദൃശ്യങ്ങളിൽ എല്ലാം വ്യക്തമാണ്.



Sharing is Caring