ഒടുവിൽ ലാലേട്ടന്റെ ജിമ്മിക്കി കമ്മലും


ലാൽ ജോസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ജിമ്മിക്കി കമ്മൽ എന്ന ഗാനം വൻ ഹിറ്റ്‌ ആയിരുന്നു. ചിത്രത്തിലെ ഗാന സീക്വൻസിനേക്കാൾ ഹിറ്റ്‌ ആയതു ഇന്ത്യൻ സ്കൂൾ ഓഫ് കോമേഴ്‌സ് എന്ന സ്ഥാപനത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ ജിമ്മിക്കി കമ്മലിന്റെ ഡാൻസ് വേർഷൻ ആയിരുന്നു. ഇത് രാജ്യാന്തര തലത്തിൽ പ്രശസ്തമായി. ബി ബി സി പോലും വാർത്ത റിപ്പോർട്ട്‌ ചെയ്തു.


ചിത്രത്തിൽ ഒരു കോളേജിന്റെ പശ്ചാത്തലത്തിലാണ് രംഗം അണിയിച്ചൊരുക്കിയിരിക്കുന്നത്. നായകൻ മോഹൻലാൽ ആകട്ടെ പാട്ടിനൊത്തു ചുവടു വക്കുന്നുമില്ല. ഡാൻസ് വേർഷൻ ഹിറ്റ്‌ ആയതോടെയാണ് പുതിയ ഡാൻസ് വേർഷൻ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്‌സിലെ ഷെറിൽ എന്ന അധ്യാപികയെ കുറിച്ച് പ്രത്യേക പരാമർശവും പുതിയ ഡാൻസ് വേർഷനിൽ ഉണ്ട്. പാട്ടിന്റെ അവസാന ഭാഗത്താണ് ലാലേട്ടൻ ചുവടു വക്കുന്നത്.




Sharing is Caring