സുഷമ സ്വരാജിന് ന്യൂയോര്‍ക്കില്‍ മധുര സമ്മാനം

ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് മധുരത്തില്‍ തീര്‍ത്ത ഒരു സമ്മാനം. ആഗോള പ്രശസ്തനായ ഇന്ത്യന്‍ പാചക വിദഗ്ധന്‍ വികാസ് ഖന്നയാണ് നവരാത്രിയോടനുബന്ധിച്ച് പ്രത്യേക പലഹാരങ്ങള്‍ സുഷമയ്ക്കായി ഒരുക്കിയത്.

സുഷമാ സ്വരാജ് ന്യൂയോര്‍ക്കിലെത്തുന്ന അവസരങ്ങളിലെല്ലാം പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കി നല്‍കുന്ന വികാസ് ഖന്ന ഇത്തവണയും പതിവ് തെറ്റിച്ചില്ല. സുഷമയ്ക്കും പ്രതിനിധിസംഘത്തിലെ മറ്റുള്ളവര്‍ക്കും വളരെ രുചികരമായ വിഭവങ്ങളാണ് വികാസ് ഒരുക്കിയത്.

രണ്ടര ദിവസമാണ് ഈ സവിശേഷ വിഭവങ്ങള്‍ തയ്യാറാക്കാന്‍ വികാസ് ചെലവഴിച്ചത്. സുഷമ മധുരം കഴിക്കില്ലെന്നതിനാല്‍ പ്രകൃതിദത്തമായ പഞ്ചസാര കുറഞ്ഞ അളവില്‍ ചേര്‍ത്താണ് പലഹാരങ്ങള്‍ ഉണ്ടാക്കിയത്.പാചക വിദഗ്ധനായ വികാസ് ന്യൂയോര്‍ക്കില്‍ റസ്റ്റോറന്റ് നടത്തുകയാണ്. നിരവധി പാചക പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *