കെ. റെയിലല്ല ; കമ്മീഷൻ റെയിൽ: കെ.പി ശ്രീശൻ

കൊയിലാണ്ടി:ഇടതു സർക്കാർ നടപ്പാക്കാൻ പോവുന്നത് കെ. റെയില്ല കമ്മീഷൻ റെയിലാണെന്ന് ബി.ജെ.പി.ദേശീയ സമിതി അംഗം കെ.പി.ശ്രീശൻ പറഞ്ഞു.

വാങ്ങിയ കടത്തിന്റെ പലിശ വീട്ടാൻ വീണ്ടും കടം വാങ്ങി മുടിഞ്ഞ സർക്കാരിന്റെ നീക്കം പരിഹാസ്യമാണ്. ആരെതിർത്താലും പദ്ധതി നടപ്പിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയവർ ഇന്ന് ജനങ്ങളുമായി ചർച്ചക്കു തയ്യാറാണെന്ന നിലപാടിലേക്ക് ഇറങ്ങി വന്നിരിക്കുന്നു. മന്ത്രി എം.വി ഗോവിന്ദന്റെ മലപ്പുറം പ്രസ്താവന വിരൽ ചൂണ്ടുന്നത് അതിലേക്കാണ്.

വൈകിയ വേളയിലെങ്കിലും ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിച്ചാൽ തിരിച്ചടിയുണ്ടാവുമെന്ന് തിരിച്ചറിഞ്ഞത് സ്വാഗതാർഹമാണ്.
എഡിബിക്കെതിരെ സമരം ചെയ്തതവർ ഇന്ന് എഡിബിക്ക് മുന്നിൽ ശരണം പ്രാപിച്ചതത് ചോദ്യം ചെയ്യാൻ ശാസ്ത്ര സാഹിത്യ പരിഷത് മൂന്നോട്ടു വരണമെന്ന് ശ്രീശൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *