കേരളത്തിലെ കോണ്‍ഗ്രസില്‍ മൂന്നു മാസത്തിനുള്ളില്‍ പുനസംഘടന

സംസ്ഥാന കോണ്‍ഗ്രസില്‍ മൂന്നു മാസത്തിനകം പുനഃസംഘടന നടക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.സംഘടന തെരഞ്ഞെടുപ്പ് വരെ വിഎം സുധീരന്‍ അധ്യക്ഷനായി തുടരുമെന്നും രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.എല്ലാ തലങ്ങളിലും പുനഃസംഘടനയുണ്ടാകുമെന്ന് മുകുള്‍ വാസ്‌നിക് പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിനു മുമ്പായി നേതൃതലത്തില്‍ പുനഃസംഘടന നടക്കും. കെ.പി.സി.സിയും പുനഃസംഘടിപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *