മന്ത്രി കെടി ജലീലിന്റെ സൗദി യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു


സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതോടെ ജലീലിന് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ലഭിച്ചില്ല. ഇതോടെ ജലീലിന്റെ സൗദി യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നാളെയാണ് ജലീല്‍ സൗദിയിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്.


അതേസമയം വിസ നിഷേധിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കെടി ജലീല്‍ പ്രതികരിച്ചു. വിസ നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീമുണ്ടോ എന്നറിയില്ലെന്ന് ജലീല്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നും സര്‍ക്കാര്‍ തീരുമാനമനുസരിച്ച് തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു




Sharing is Caring