വടകര നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ സംഘത്തിന്റെ റെയ്ഡ്


IMG-20160804-WA0011വടകര: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ സംഘത്തിന്റെ റെയ്ഡ്. പുതിയ സ്റ്റാന്ഡ് പരിസരത്തെ നിരവധി ഹോട്ടലുകളില്‍ നിന്നും ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കണ്ടെത്തി. മുന്‍സിപ്പല്‍ ആരോഗ്യ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ദിവസങ്ങള്‍ പഴക്കമുള്ള കോഴിയിറച്ചി, ബീഫ്, ചപ്പാത്തി, ചോറ്, റൊട്ടി എന്നിവ പിടികൂടി.എംആര്‍എ റെസ്റ്റോറന്റ്, മിഡ് ടൌണ്‍, എംആര്‍എ ബേക്കറി, ചന്ദ്രഭവന്‍, ഹോട്ടല്‍ ശ്രീചിത്ര, സ്റ്റാന്റിലെ മില്‍മ ബൂത്ത്‌, സെന്‍ട്രല്‍ ഹോട്ടല്‍, തുടങ്ങിയ സ്ഥാപങ്ങളില്‍ നിന്നും വന്‍തോതില്‍ പഴകിയ സാധങ്ങള്‍ പിടികൂടി. കഴിച്ചാല്‍ പകര്‍ച്ച വ്യാധികള്‍ വരുന്ന രീതിയിലുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് പിടികൂടിയത്. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ ദിവാകരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മധുസൂദന്‍, അജിത്ത്, രാജേഷ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയ സ്ഥാപനങ്ങള്‍ക്ക് നേരെ നടപടി എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.IMG-20160804-WA0010




Sharing is Caring