
കഴിഞ്ഞ കുറെ ദിവസങ്ങളായി തമിഴ്നാട് മഴകെടുതിയിൽ. ഇത് കാരണം കൃഷിയിടങ്ങളിൽ ഒക്കെ വെള്ളത്തിനടിയിലാണ്. തമിഴ്നാട്ടിൽ എന്ത് ദുരന്തം സംഭവിച്ചാലും അതിന്റെ പാപഭാരം മലയാളിക്കാണ്.മഴ കാരണം പച്ചക്കറിക്ക് തീവിലയാണ് ഇപ്പോൾ.നാൽപതു രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ അറുപത് രൂപയായി വില. ബീൻസിന് 78ൽ നിന്ന് ഇപ്പോൾ നൂറ് രൂപയായി. കഴിഞ്ഞ ആഴ്ച 40 രൂപയായിരുന്ന കാരറ്റിന് ഇപ്പോൾ 60 രൂപയായി ഉയർന്നു. വെണ്ടയ്ക്ക് നൂറ് രൂപയായി വില.സാധാരണക്കാരന്റെ കൈ പൊളളുന്ന തീവിലയായിട്ടും സർക്കാർ ഇതുവരെ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല.












