കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാക്കളോടും പി.കെ രാഗേഷിനോടും തുറന്നടിച്ച് കെ.സുധാകരന്‍


images
കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളോടും പി.കെ.രാഗേഷിനോടും തുറന്നടിച്ച് കെ. സുധാകരന്‍.സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ നടത്തിയ പ്രസ്താവന ശരിയായില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. അല്ലാതെ താന്‍ ഒറ്റക്ക് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിട്ടില്ലെന്നും കെ.സുധാകരന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന എം.എം. ഹസന്റെ പ്രസ്താവന ശരിയായില്ലെന്നും അതില്‍ പ്രതിഷേധമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.മുന്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അയാളുടെ പേര് തനിക്ക് കേള്‍ക്കേണ്ടെന്നും തന്റെ വിശ്വാസ്യതക്ക് പോറെലേല്‍പ്പിച്ചുവെന്നുമാണ് സുധാകരന്‍ പ്രതികരിച്ചത്. കണ്ണൂരില്‍ പാര്‍ട്ടി തോറ്റതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിയില്‍ ആരുമല്ലാത്ത താന്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.കോണ്‍ഗ്രസ് വിമതന്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്ത് കോര്‍പ്പറേഷന്‍ നഷ്ടമായതിന്റെ ഉത്തരവാദിത്വം തനിക്കല്ലെന്ന് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കണ്ണൂരിലെ മൂന്ന് സീറ്റ് നഷ്ടമാക്കിയത് രാഗേഷാണ്. രാഗേഷിനു പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ടെന്നും മാധ്യമങ്ങളാണ് രാഗേഷിനെ വളര്‍ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.




Sharing is Caring