കേരളത്തിലെ ആഭ്യന്തരവകുപ്പിന് നാഥനില്ല,ക്രമസമാധാനം തകർന്നു:വി.മുരളീധരൻ

കേരളത്തിലെ ക്രമസമാധാനം തകർന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ആഭ്യന്തരവകുപ്പിന് നാഥനില്ലെന്നും സമ്പൂർണ്ണമായ അരാജകത്വമാണ് ഉണ്ടായതെന്നും വി .മുരളീധരൻ വിമർശിച്ചു.‘വിഴിഞ്ഞത്ത് സർവകക്ഷിയോഗം വിളിച്ചത് കളക്ടറാണ്. ജില്ലയിലുള്ള രണ്ടു മന്ത്രിമാർ, മുഖ്യമന്ത്രി എന്നിവരെവിടെ? സർക്കാർ മാളത്തിൽ ഒളിച്ചു.

മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമായിരുന്നു. അക്രമ സംഭവം ഉണ്ടാക്കിയവർക്കെതിരെയും നടപടി വേണം’- വി മുരളീധരൻ പറഞ്ഞു.വിഴിഞ്ഞം വികസം കേരളത്തിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതിയാണെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. അക്രമസംഭവം നേരിടാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര തയ്യാറെടുപ്പുകൾ ഉണ്ടായില്ലെന്നും ഇന്റലിജൻസ്, സ്‌പെഷൽ ബ്രാഞ്ച് എന്നിവ പൂർണ പരാജയമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

വിഴിഞ്ഞം പദ്ധതി വേണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നവരുടെ വീടും അക്രമത്തിൽ തകർക്കപ്പെട്ടു. അവർക്ക് സർക്കാർ സുരക്ഷ കൊടുക്കണമെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *