വിഴിഞ്ഞത്ത് വലിയ ക്രമസമാധാന പ്രശ്‌നം ;കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി


വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശത്ത് വലിയ ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. സമരക്കാരില്‍ നിന്നും സംരക്ഷണം തേടിയാണ് അദാനി ഗ്രൂപ്പ് വീണ്ടും ഹൈക്കോടതിയില്‍ എത്തിയത്. സമരക്കാര്‍ക്ക് സ്വന്തം നിയമമാണ്.സര്‍ക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നത് .പോലീസ് നിഷ്‌ക്രിയമാണ്.5000 പോലീസിനെ വിന്യസിച്ചിരുന്നുവെന്ന് സര്‍ക്കാര് കോടതിയെ അറിയിച്ചു. മൂവായിരം പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞു. പൊലീസുകാര്‍ക്ക് പരിക്കേറ്റു,എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.


നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വിഴിഞ്ഞത്തു കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആവശ്യം ഇന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഉയര്‍ത്തി. നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.




Sharing is Caring