വിഴിഞ്ഞം സംഘർഷത്തിലുണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ

വിഴിഞ്ഞം സംഘർഷത്തിലുണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ. ആക്രമികള്‍ക്കെതിരെ കർശന നടപടിയെടുക്കും. പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു.

നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിന് പ്രധാനമായ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുകയാണ്. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോരമേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കം. ജനങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദം ഇല്ലാതാക്കാന്‍ പുറപ്പെട്ട ശക്തികളാണ് കലാപം ലക്ഷ്യമിട്ട് അക്രമങ്ങളില്‍ ഏര്‍പ്പെടുന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമണം ഇതിന്റെ ഭാഗമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *