
ന്യൂഡല്‍ഹി: സബ്‌സിഡി പാചക വാതക സിലിണ്ടറിന്റെ വില മാസം അഞ്ച് രൂപ വീതവും മണ്ണെണ്ണയുടെ വിലയില്‍ മാസം ഒരു രൂപ വീതവും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രമന്ത്രി സഭയുടെ രാഷ്ട്രീയകാര്യ സമിതിയാകും അന്തിമ തീരുമാനം എടുക്കുന്നത്.
