സിപിഐ കൊടിമര ജാഥയിൽ പങ്കെടുക്കാനാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു എന്ന് കെഇ ഇസ്‌മയിൽ

കൊടിമര ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ രംഗത്ത്. ഏതെങ്കിലും തരത്തിലുള്ള ഭിന്നത മൂലമല്ല കൊടിമര ജാഥയിൽ പങ്കെടുക്കാതിരുന്നത്. പങ്കെടുക്കാനാകില്ല എന്ന് സ്റ്റേറ്റ് എക്സിക്യൂട്ടിവിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു എന്നും പുറത്തുവരുന്ന അടിസ്ഥാനരഹിതമെന്നും കെഇ ഇസ്‌മയിൽ പറയുന്നു.

ഞാൻ എൻ്റെ പാർട്ടി കമ്മിറ്റിയിൽ തന്നെ പറഞ്ഞിരുന്നു. കൊടിമരം കൊടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. അതുകൊണ്ട് ഒഴിവാക്കണമെന്ന് കഴിഞ്ഞ പാർട്ടിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് യോഗത്തിൽ തന്നെ ഞാൻ പറഞ്ഞതാണ്. എങ്ങനെയെങ്കിലും പങ്കെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എനിക്കന്ന് ചില അസൗകര്യങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ട് എനിക്കന്ന് എത്താൻ കഴിയില്ല മുപ്പതാം തീയതിയേ എത്താൻ കഴിയൂ എന്ന് ഞാൻ പറഞ്ഞിരുന്നു.

അതിനുശേഷം ചടങ്ങിൻ്റെ ചുമതല ഉണ്ടായിരുന്നു ജിആർ മന്ത്രി അനിലിനോടും പ്രോഗ്രാം കമ്മിറ്റിയുടെ കൺവീനറായ വിപി ഉണ്ണികൃഷ്ണനോടും ഞാൻ പറഞ്ഞു, ‘അടിസ്ഥാനരഹിതമായ വാർത്തകൾ വരുന്നു എന്നുള്ളത് അറിഞ്ഞു. അത് ഖേദകരമാണ്. അത് ശരിയല്ല.”- കെഇ ഇസ്‌മയിൽ പറയുന്നു.

24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരുകയാണ്. വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളന നഗരിയായ ടാഗോര്‍ തീയറ്ററിലെ വെളിയം ഭാര്‍ഗവന്‍ നഗറിലും പൂര്‍ത്തിയായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *