ദില്ലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരിസ്ഥിതിമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
കേരളം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് 112 പേജുകളുള്ള വിജ്ഞാപനമിറക്കിയത്. പരിസ്ഥിതിലോലപ്രദേശങ്ങള്‍ പുനര്‍ നിര്‍ണയിക്കുമെന്നും 123 വില്ലേജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമെന്നും കരടില്‍ പറയുന്നു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെയാണ് വിജ്ഞാപനം പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിനു ശേഷമേ അന്തിമവിജ്ഞാപനം പുറത്തിറക്കാന്‍ പാടുള്ളു എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
