ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് അധികാരമേൽക്കും

ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. ഭരണഘടനാ കോടതികളിലെ 22 വർഷത്തെ ന്യായാധിപ ജീവിതത്തിന്റെ ഉടമയായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് 2024 നവംബർ 10 വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി തുടരും.

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായിരുന്ന പിതാവ് വൈ.വി. ചന്ദ്രചൂഡിന്റെ പാതപിന്തുടർന്നാണ് ജസ്റ്റിസ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് നീതിന്യായമേഖലയിൽ എത്തിയത്. ഇതുവരെയുള്ള 22 വർഷത്തെ നീതിന്യായ ജീവിതത്തിൽ നിരവധി സുപ്രധാന വിധി പ്രസ്താവങ്ങൾ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പുറപ്പെടുവിച്ചു. 2018 സെപ്തംബറിൽ ഉഭയസമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലാതാക്കിക്കൊണ്ടുള്ള വിധിന്യായം ഇതിൽ പ്രധാനപ്പെട്ടതാണ്.

1976ലെ എഡിഎം ജബൽപുർ കേസിലെ വിധിയിൽ പിതാവ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ചിന്റെ സ്വകാര്യത മൗലികാവകാശമല്ലെന്ന വിധിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് തിരുത്തിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 377-ാം വകുപ്പ് ഇതോടെ കാലഹരണപ്പെട്ടു.

ഇന്ത്യയുടെ 50 ആം ചീഫ് ജസ്റ്റിസ് ആയി ചുമതലയെൽക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ നിയമമന്ത്രി കിരൺ റിജ്ജു അഭിനന്ദിച്ചു.

നേരത്തെ ജസ്റ്റിസ് ചന്ദ്രചൂഡ് 1998 മുതൽ 2000 വരെ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000 മാർച്ച് 29 ന് ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയയിരുന്നു. 2013 ഒക്ടോബർ 31ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയുമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *