നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ


നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നിവ അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടത്.


ആവശ്യം വിചാരണ കോടതി തള്ളിയതോടെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ആണ് അപ്പീല്‍ പരിഗണിക്കുക. കേസിന്റെ പുനര്‍ വിചാരണ നാളെ ആരംഭിക്കാനിരിക്കെ ദിലീപിന് ഇന്ന് നിര്‍ണായക ദിനമാണ്.




Sharing is Caring