ജിയോ 5ജി കേരളത്തിലെ രണ്ട് ജില്ലകളിലേക്ക് കൂടി എത്തുന്നു


ജിയോ 5ജി കേരളത്തിലെ രണ്ട് ജില്ലകളിലേക്ക് കൂടി എത്തുന്നു. ജിയോ 5ജിയുടെ അടുത്ത ഘട്ടം ഇന്ത്യയിലെ 10 നഗരങ്ങളിലാണ് നടപ്പാക്കുക. ഇതിലാണ് കേരളത്തിലെ രണ്ട് ജില്ലകളും ഇടംപിടിച്ചിരിക്കുന്നത്. കോഴിക്കോടും തൃശൂരുമാണ് 5ജി സേവനം വരുന്നത്.


നേരത്തെ കൊച്ചിയില്‍ 5ജി സേവനം ലഭ്യമായി തുടങ്ങിയിരുന്നു.തിങ്കളാഴ്ചയാണ് റിലയന്‍സ് ജിയോ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആഗ്രഹ, കാന്‍പൂര്‍, മീരട്ട്, പ്രയാഗ്രാജ്, തിരുപ്പതി, നെല്ലൂര്‍, കോഴിക്കോട്, തൃശൂര്‍, നാഗ്പൂര്‍, അഹമ്മദ്നഗര്‍ എന്നിവിടിങ്ങളിലാണ് ഇനി 5ജി സേവനം ലഭ്യമാവുക.




Sharing is Caring