പാലക്കാട്: ജാര്‍ഖണ്ഡില്‍നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കം മുസ്ലീം ഓര്‍ഫനേജിനെതിരെ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച്. ഝാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ എത്തിച്ചതില്‍ അനാഥാലയ മാനേജ്‌മെന്റിന് പങ്കുണ്ട്. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേരളപോലീസ് അറസ്റ്റുചെയ്ത ഏഴുപേര്‍ക്കെതിരെയാണ് ജാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച് കേസെടുത്തത.് ജാര്‍ഖണ്ഡ് സ്വദേശികളായ പര്‍വ്വീസ്, ഷക്കീല്‍അക്തര്‍, ഷെഫീഖ് ഷെയ്ക്ക്, മുഹമ്മദ് ആലംകീര്‍, അബ്ദുള്‍ഹാജി അന്‍സാരി, മൌലാന ഫെസുള്ള, മുഹമമ്ദ് ബ്രിഷ് ആലം എന്നിവര്‍ക്കെതിരെയാണ് കേസ് രജിസറ്റര്‍ ചെയ്തത്.
സംഭവത്തില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയശേഷമാണ് മുക്കം മുസ്ലീം ഓര്‍ഫനേജിനെതിരെ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ് അന്വേഷണ സംഘം വ്യക്തമാക്കി. ഝാര്‍ഖണ്ഡിലെ ഗോണ്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണത്തിന് കേരളത്തിലെത്തിയത്. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി സംഘം ജാര്‍ഖണ്ഡിലേക്ക് മടങ്ങി. കേസിന്റെ പുരോഗതി വിലയിരുത്തിയശേഷം ആവശ്യമെങ്കില്‍ കേരളത്തിലേക്ക് വീണ്ടും വരുമെന്നും അന്വേഷണസംഘം പറഞ്ഞു.