ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ടെലകോം മന്ത്രി ദയാനിധി മാരനെതിരെയും സഹോദരനും വ്യവസായിയുമായ കലാനിധി മാരനെതിരെയും കുറ്റപത്രം സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കി. എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ മാരന്‍ സഹോദരന്‍മാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി സി.ബി.ഐയെ അറിയിച്ചു.
2006 ല്‍ എയര്‍സെല്‍ കമ്പനി മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് വില്‍ക്കുന്നതിനായി അന്നത്തെ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന്‍ ഔദ്യോദിക പദവി ദുര്‍വിനിയോഗം ചെയ്തുവെന്നാണ് കേസ്.