ന്യൂഡല്‍ഹി: റമദാന്‍ വ്രതം അനുഷ്ഠിക്കുന്നയാളെ ശിവസേന എം.പിമാര്‍ നിര്‍ബന്ധിച്ച് ചപ്പാത്തി തീറ്റിച്ചു. ദില്ലിയിലെ മഹാരാഷ്ട്ര സദനിലെ ജീവനക്കാരനെയാണ് 11 ശിവസേന എം.പിമാര്‍ നിര്‍ബന്ധിച്ച് ചപ്പാത്തി തീറ്റിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ജുലൈ 17ന് മഹാരാഷ്ട്ര സദനിലെ റസിഡന്റ് മാനേജര്‍ അര്‍ഷാദിനെയാണ് നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ചത്.
മഹാരാഷ്ട്ര സദന്‍ അധികൃതരും, മഹാരാഷ്ട്ര സദനിലെ കാറ്ററിങ്ങിന്റെ ചുമതലയുള്ള ഐ.ആര്‍.സി.ടി.സിയും ഇക്കാര്യം സ്ഥീരീകരിച്ചു. എന്നാല്‍, ശിവസേനാ എം.പിമാര്‍ ഇക്കാര്യം നിഷേധിച്ചു.
ഈ വിഷയത്തില്‍ ഇന്ന് പാര്‍ലമെന്റിലും വന്‍ പ്രതിഷേധം ഉയര്‍ന്നു. ഇരു സഭകളിലും അംഗങ്ങള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തി. ലോക്‌സഭ ഇതിനെ തുടര്‍ന്ന് 15 മിനിറ്റ് നിര്‍ത്തിവെച്ചു. അങ്ങേയറ്റം അപലപനീയമാണ് ഈ സംഭവമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു. എം.പിമാര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന് ബി.എസ്.പി നേതാവ് മായാവതിയും ആവശ്യപ്പെട്ടു.