ബംഗലൂരു: ബംഗലൂരുവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ കേസില്‍ മാര്‍ത്ത ഹള്ളിയിലെ വിബ്ജിയോര്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ റസ്തം ഖേരവാലയെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കല്‍, കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പീഡന നിരോധന നിയമം, ഐ പി സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ച കായികാധ്യാപകന്‍ മുസ്തഫയെ ഞായറാഴ്ച്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
FLASHNEWS