ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പതിനെട്ടുകാരനായ ഭർത്താവിനെ പെൺകുട്ടി കൊലപ്പെടുത്തി

ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പതിനെട്ടുകാരനായ ഭർത്താവിനെ പെൺകുട്ടി കൊലപ്പെടുത്തിയെന്ന് പരാതി. തിങ്കളാഴ്ച ഝാർഖണ്ഡിലെ ജംതാര ജില്ലയിലുള്ള പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭർത്താവിന്റെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തത്.

ഭർത്താവ് ജൂലൈ പതിനാറിനാണ് മരിച്ചത് . യുവതിയുമായുണ്ടായ തർക്കത്തെ തുടർന്ന് പരുക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് യുവാവ് മരിച്ചതെന്ന് പൊലീസ് പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഗോപാൽപൂർ ഗ്രാമത്തിൽ എത്തിയ പൊലീസ് സംഘം പതിനേഴുകാരിയായ പുഷ്പ ഹെംബ്രാമിനെ കസ്റ്റഡിയിലെടുത്തു.

നാലുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പെൺകുട്ടിക്ക് ജീൻസ് ധരിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. എന്നാൽ, ഭർത്താവിന് അവൾ ജീൻസ് ധരിക്കുന്നത് ഇഷ%

Spread the love