സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റനാവുമെന്ന് സൂചന

മലയാളി താരം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്ബരയില്‍ ഇന്ത്യന്‍ ടീമിന്‍്റെ വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോര്‍ട്ട്.ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം നിര താരങ്ങളാണ് കളിക്കുക. ശിഖര്‍ ധവാന്‍ ആവും ക്യാപ്റ്റന്‍. ടീമിലെ മറ്റ് താരങ്ങളില്‍ ക്യാപ്റ്റന്‍സി പരിചയവും സീനിയോരിറ്റിയും കൂടുതലുള്ളത് സഞ്ജുവിനായതിനാല്‍ സഞ്ജു വൈസ് ക്യാപ്റ്റനാവുമെന്ന് ഇന്‍സൈഡ് സ്പോര്‍ട്ട് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂസീലന്‍ഡ് എയ്ക്കെതിരെ ഇന്ത്യ എ ടീമിനെ നയിച്ചത് സഞ്ജു ആയിരുന്നു. പരമ്ബരയില്‍ സഞ്ജുവിന്‍്റെ ക്യാപ്റ്റന്‍സി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ പരമ്ബര നേടുകയും ചെയ്തു. ഇതും സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനത്തിനു ശക്തി പകര്‍ന്നിട്ടുണ്ടെന്നാണ് സൂചന. ഇന്ന് നടക്കുന്ന ഇന്ത്യ എ – ന്യൂസീലന്‍ഡ് എ മത്സരത്തിനു ശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ടീം പ്രഖ്യാപിക്കും.

ന്യൂസീലന്‍ഡ് എയ്ക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ആറ് വിക്കറ്റ് നഷ്ടമായി. 43 ഓവറില്‍ 222 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടമായിരിക്കുന്നത്. ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ആണ് അവസാനമായി പുറത്തായത്. സഞ്ജു 54 റണ്‍സെടുത്തു. തിലങ്ക് വര്‍മയും (50) ഇന്ത്യ എയ്ക്ക് വേണ്ടി തിളങ്ങി.

പൃഥ്വി ഷായ്ക്കും ഋതുരാജ് ഗെയ്ക്വാദിനും പകരം അഭിമന്യു ഈശ്വരനും രാഹുല്‍ ത്രിപാഠിയും ചേര്‍ന്നാണ് ഇന്ത്യ എയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 55 റണ്‍സിന്‍്റെ കൂട്ടുകെട്ടുയര്‍ത്തി. 35 പന്തുകളില്‍ 39 റണ്‍സെടുത്ത അഭിമന്യു ആണ് ആദ്യം പുറത്തായത്. വൈകാതെ രാഹുല്‍ ത്രിപാഠിയും (18) മടങ്ങി. മൂന്നാം നമ്ബറില്‍ സഞ്ജുവും നാലാം നമ്ബറില്‍ തിലക് വര്‍മയും ക്രീസില്‍ ഉറച്ചുനിന്നതോടെ ഇന്ത്യ വീണ്ടും ട്രാക്കിലെത്തി. ഇരുവരും ഫിഫ്റ്റിയടിച്ചു. സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്സറും നേടിയപ്പോള്‍ തിലക് ഒരു ബൗണ്ടറിയും മൂന്ന് സിക്സറും നേടി. 99 റണ്‍സ് നീണ്ട കൂട്ടുകെട്ട് തിലക് വര്‍മ പുറത്തായതോടെ വേര്‍പിരിഞ്ഞു. കെഎസ് ഭരത് വേഗം മടങ്ങിയപ്പോള്‍ ഫിഫ്റ്റിക്ക് പിന്നാലെ സഞ്ജുവും പുറത്തായി. രാജ് ബവ (4) നിരാശപ്പെടുത്തി. നിലവില്‍ ഋഷി ധവാനും ശാര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *