എലിസബത്ത് രാജ്ഞി മരിച്ച ശേഷം കോര്‍ഗി പട്ടികളുടെ വില 217,908 രൂപയായി

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പട്ടിസ്നേഹം ലോക പ്രശസ്തമാണ്. 18 വയസുള്ളപ്പോള്‍ പിതാവ് ജോര്‍ജ് ആറാമന്‍ രാജാവാണ് എലിസബത്തിന് ആദ്യമായി കോര്‍ഗിസ് പട്ടിയെ സമ്മാനിച്ചത്.
സൂസന്‍ എന്നായിരുന്നു അതിന്റെ പേര്. വളരെ സ്നേഹത്തോടെയാണ് രാജ്ഞി തന്റെ പട്ടികളെ വളര്‍ത്തിയിരുന്നത്. പട്ടിയെ ​നോക്കാന്‍ തന്നെ പ്രത്യേകം ആളെ ശമ്ബളം കൊടുത്തു നിയമിച്ചു. പട്ടികളുടെ ദൈനംദിന ഭക്ഷണ കാര്യങ്ങളില്‍ രാജ്ഞി നേരിട്ട് ഇടപെടുകയും ചെയ്തിരുന്നു. എല്ലാ ദിവസം വൈകീട്ട് അഞ്ചുമണിക്ക് പട്ടികള്‍ക്ക് കോഴിയിറച്ചി ഉള്‍പ്പെടെയുള്ള മാംസ ഭക്ഷണം വിളമ്ബി.

രാജ്ഞിയുടെ മരണത്തോടെ കോര്‍ഗി പട്ടികളുടെ വിലയും കുത്തനെ വര്‍ധിച്ചുവെന്ന കാര്യമാണ് പറഞ്ഞു വരുന്നത്. രാജ്ഞിയുടെ സംസ്കാര ശേഷമാണ് കോര്‍ഗി പട്ടികളുടെ വില ഇരട്ടിയായി വര്‍ധിച്ചതെന്ന് യു.കെയിലെ ഏറ്റവും വലിയ വളര്‍ത്തുമൃഗ വിപണി വ്യക്തമാക്കി.

കോവിഡ് കാലത്താണ് ഇതിനു മുമ്ബ് കോര്‍ഗി പട്ടികളുടെ വില വര്‍ധിച്ചത്. കോര്‍ഗി വിഭാഗത്തില്‍ പെട്ട കുഞ്ഞുപട്ടിക്ക് ഇപ്പോള്‍ 2,678(217,908 രൂപ) ഡോളറാണ് വില. രാജ്ഞിയുടെ വിശ്വസ്തരായിരുന്നു കോര്‍ഗികള്‍. കൂര്‍ത്ത ചെറിയ ചെവികളും മണലിന്റെ നിറവുമുള്ള കോര്‍ഗികള്‍ രാജ്ഞിയുടെ കൊട്ടാരത്തിലെ പതിവു കാഴ്ചയായിരുന്നു. രാജ്ഞിയുടെ ഔദ്യോഗിക ​ചിത്രങ്ങളില്‍ ഇവയുമുണ്ടാകും.

കൊട്ടാരത്തില്‍ ഓരോ മുറികളിലും രാജ്ഞിയെ ചുറ്റിപ്പറ്റി സദാസമയം ഇവ ഉണ്ടാകുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രാജ്ഞിയുടെ സംസ്കാരം. തന്റെ മരണശേഷം പട്ടികള്‍ അനാഥരായി പോകുമെന്ന് പേടിച്ച്‌ 90 കള്‍ മുതല്‍ രാജ്ഞി പട്ടികളെ വളര്‍ത്തുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍ രണ്ട് വളര്‍ത്തുപട്ടികളെ അപ്പോഴും കൂടെ കൂട്ടി. അവ രാജ്ഞിയുടെ മരണം വരെ കൂടെ നിന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *