കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ചികിത്സ സൗജന്യമല്ല എന്ന തരത്തിൽ വ്യജ പ്രചാരണം. ഫേസ്ബുക്കിലൂടെയാണ് വാട്സ് ആപ്പിലൂടെയുമുള്ള ഈ നുണ പ്രചാരണം വിശ്വസിച്ച് നിരവധി പേരാണ് വാർത്ത പങ്കുവയ്ക്കുന്നത്.
എന്നാൽ കൊവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കമെന്ന സർക്കാർ ഉത്തരവ് വളച്ചൊടിച്ചാണ് കേരളത്തിൽ ഇനി സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയേ ലഭ്യമല്ല എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. സംസ്ഥാന ആരോഗ്യ സെക്രട്ടറി ഓഗസ്റ്റ് 19 നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.













