വടകര: വാഹനങ്ങള്‍ എന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് പുതിയ പുതിയ വാഹനങ്ങളുടെ പുറകെ ഓടുന്നവരാണ് ന്യൂജനറേഷന്‍. ഏങ്കില്‍ പണ്ട് രാജക്കന്‍മാരുപയോഗിച്ചതും അതുപോലെ ഇന്ത്യയിലെ ഒരെ ഒരു കാറിനെ കാണാനുള്ള അവസരവും ലഭിച്ചാലോ? എക്‌സ്‌പോയില്‍ നിങ്ങളെയും കാത്ത് നില്‍ക്കുന്നുണ്ട് ഇത്തരത്തില്‍ ശ്രദ്ധയാകര്‍ഷിച്ച വാഹനങ്ങളുടെ വന്‍ ശേഖരം തന്നെ. അതി ഗംഭീരം അല്ലെ! എങ്കില്‍ വടകര ഇന്റര്‍ നാഷണല്‍ എക്‌സ്‌പോയില്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് അത്തരത്തിലുള്ള നിരവധി വാഹനങ്ങളെ കണ്ട് ആസ്വദിക്കാം.

.
രാജ കൊട്ടാരങ്ങളില്‍ ഉപയോഗിച്ച വര്‍ഷങ്ങളോളം പഴക്കമുള്ള കാറുകളുടെ ശ്രേണി തന്നെയുണ്ട് എക്‌സ്‌പോയില്‍.മൈസൂര്‍ മഹരാജാവായിരുന്ന ജെ ചാമരാജ വഡയാര്‍ ഉപയോഗിച്ച DODGE BROTHERS SENIOR 6 1928 മോഡല്‍ കാര്‍ വടകരയില്‍ എത്തി. മാത്രമല്ല ഇന്ത്യയിലെ ഏക കാറുകളില്‍ ഒന്നായ ROLLS ROYCE KIT CAR എക്‌സ്‌പോയില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. അതോടൊപ്പം തന്നെ നിലവില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ടുകാറുകളില്‍ ഒന്നായ MINI COOPERS CONVERTIBLE (white)കാറിനെയും എക്‌സ്‌പോയില്‍ കാണാന്‍ സാധിക്കും.അമേരിക്കയിലെ മ്യൂസിക് കാറുകളുടെ കൂട്ടത്തിലെ കേമനും വടകരയില്‍ എത്തിയിട്ടുണ്ട്.രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷകാരുപയോഗിച്ച ബൈക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും എക്‌സ്‌പോയില്‍ എത്തിയാല്‍. വിപ്ലവകാരന്‍ ഹിറ്റ്‌ലര്‍ ആദ്യമായി ഡിസൈന്‍ ചെയ്ത കാര്‍ VW BEETLE യും നിങ്ങളെയും കാത്ത് എക്‌സ്‌പോയില്‍ തലയെടുപ്പോടെ നില്‍പ്പുണ്ട്.കാര്‍ നിര്‍മ്മാതാവായ ഹെന്റി ഫോര്‍ഡ് നിര്‍മ്മിച്ച ആദ്യ കാറായ WHITE FORD MODEL A യും ലോകത്തിലെയും ഇന്ത്യയുടെയും വിവിധ ഭാങ്ങളില്‍ നിന്നുള്ള നിരവധി വാഹനങ്ങളും ചരിത്രത്തില്‍ ശ്രദ്ധയാകര്‍ഷിച്ച വാഹനങ്ങളും എക്‌സ്‌പോയില്‍ എത്തുന്നുണ്ട്. . നിരവധി കാലപ്പഴക്കം എത്തിയ വാഹനങ്ങളെ നിങ്ങള്‍ക്ക് നിങ്ങളുടെ തൊട്ടടുത്തു നിന്നും കാണാന്‍ സാധിക്കും. ചരിത്രം പഠിക്കുന്നവര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജന കരമായിരിക്കും എക്‌സ്‌പോയിലെ ഈ കാഴ്ച വിരുന്ന്.













