ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് കുട്ടികളുള്‍പ്പെടെ പതിനൊന്നു മരണം


ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ഓട്ടോറിക്ഷ കിണറ്റിലേക്ക് വീണു ആറ് കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ മരിച്ചു. ഓട്ടോയില്‍ ആകെ പതിനാലു പേര് ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപെടുത്തി. നാല്പതിനും അമ്പതിനും ഇടയ്ക്കു പ്രായമുള്ള നാല് സ്ത്രീകളും 7 കുട്ടികളുമാണ് മരണമടഞ്ഞത്. രക്ഷപെട്ടവരുടെ കൂട്ടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറും ഉള്‍പ്പെടുന്നു.


കയറ്റാവുന്നവരുടെ പരിധിയിലും കൂടുതല്‍ ആളുകളെ കയറ്റിയായിരുന്നു ഡ്രൈവര്‍ ഓട്ടോയില്‍ യാത്ര ചെയ്തത്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ ഡ്രൈവര്‍]ക്ക് അമിതവേഗതയും അശ്രദ്ധയും ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.




Sharing is Caring