കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഇൻസ്പെക്‌ടറുടെ ജന്മദിനാഘോഷം, നടപടിക്ക് സാധ്യത


police koduvalli

കോഴിക്കോട്:കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്‌ടർ കെപി അഭിലാഷിന്റെ ജന്മദിനാഘോഷം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ. ജന്മദിനം ആഘോഷിച്ചതിൻ്റെ വിഡിയോ റീൽസ് ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദത്തിലായി. ഇൻസ്പെക്ട‌ർക്കെതിരെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്‌ഥർക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം.


കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് ബെർത്ത് ഡേ കേക്ക് മുറിച്ച് ആഘോഷിച്ചത്. ജന്മദിനാഘോഷത്തിൻ്റെ വിഡിയോ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്.‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ടു നൽകിയാണ് യൂത്ത് കോൺഗ്രസ് നേതാവ് വിഡിയോ റീൽസ് പങ്കുവച്ചിരിക്കുന്നത്. മേയ് 30നാണ് വിഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ ഇൻസ്പെക്‌ടർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.




Sharing is Caring