പ്രശസ്ത നടനും എംപിയുമായിരുന്ന ഇന്നസെന്റ് ആശുപത്രിയില്‍


പ്രശസ്ത നടനും എംപിയുമായിരുന്ന ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് വീണ്ടും ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.


എന്നാല്‍ ബുധനാഴ്ച വൈകിട്ടോടെ നടന് അസുഖം അല്‍പം ഗുരുതരമായതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സൂചനയുണ്ട്. ചികിത്സ തുടരുകയാണ്. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച്‌ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.




Sharing is Caring