‘രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് കൊണ്ട് വി ഡി സതീശന്‍ തന്നെ വ്യക്തിപരമായി ആക്രമിക്കുന്നു;മുഹമ്മദ് റിയാസ്

രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ മന്ത്രിമാരെയെല്ലാം വ്യക്തിപരായി അധിക്ഷേപിക്കുയാണ് അദ്ദേഹം. ആര്‍ എസ് എസിന് തന്റെ നട്ടെല്ല് പണയം വച്ചയാളാണ് വി ഡി സതീശനെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.ഭാഗ്യവനായ നേതാവാണ് വി ഡി സതീശന്‍.

കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ 4 എം എല്‍ എ മാര്‍ മാത്രമാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി ഡി സതീശന്റെ പേര് പറഞ്ഞത് എന്ന് എല്ലാവര്‍ക്കും അറിയാം. ബാക്കിയുളള ആളുകള്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരാണ് പറഞ്ഞത്. എന്നിട്ടും സതീശന്‍ പ്രതിപക്ഷ നേതാവായി. അതാണ് അദ്ദേഹം ഭാഗ്യവാനാണെന്ന് പറയാന്‍ കാരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *