വയനാട് കളക്ടറായി രേണു രാജ് ചുമതലയേറ്റു

വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റ് രേണു രാജ്. നിറഞ്ഞ മനസോടെയും സന്തോഷത്തോടെയും ഇന്ന് വയനാട് ജില്ലാ കളക്ടറായി ഇന്ന് ചുമതലയേറ്റു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും രേണു രാജ് ഫേസ്ബുക്കിൽ കുറിച്ചു. ബ്രഹ്‌മപുരം വിഷയത്തിൽ കളക്ടറെന്നെ നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്.നിറഞ്ഞ സന്തോഷത്തോടെയാണ് വയനാടിന്റെ കളക്ടറായി ചുമതലയേൽക്കുന്നതെന്നും രേണു രാജ് കൂട്ടിച്ചേര്‍ത്തു.

കളക്ടറേറ്റിലെ ജീവനക്കാർ രേണു രാജിനെ സ്വീകരിച്ചു. ബ്രഹ്മപുരം വിവാദങ്ങൾക്കിടെയാണ് എറണാകുളത്ത് നിന്ന് രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികം മാത്രമാണെന്ന് രേണു രാജ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *