ലൈഫ് മിഷന്‍ കോഴക്കേസില്‍ സി എം രവീന്ദ്രന്‍ അറസ്റ്റിലായേക്കുമെന്ന് സൂചന

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ അറസ്റ്റിലായേക്കുമെന്ന് സൂചന നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. ലൈഫ് മിഷന്‍ മുന്‍ സി ഇ ഒ യു വി ജോസിന്റെ മൊഴികളെ അടിസ്ഥാനമാക്കി സി പി എം രവീന്ദ്രനെ അറസ്റ്റ് ചെയ്യാനാണ് ഇ ഡി നീക്കം നടത്തുന്നത്.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ രവീന്ദ്രന്‍ പങ്കാളിയായിരുന്നുവെന്നാണ് സ്വപ്‌നയുടെയും യു വി ജോസിന്റെയും മൊഴികള്‍ വ്യക്തമാക്കുന്നത്.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ചര്‍ച്ചകളിലും ശിവശങ്കരനൊപ്പം സി എം രവീന്ദ്രനും പങ്കാളിയായിരുന്നുവെന്ന് സ്വപ്‌ന മൊഴി നല്‍കിയിരുന്നു.മേലുദ്യോഗസ്ഥനായ ശിവശങ്കരന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ധാരണാപത്രം ഒപ്പുവച്ചതെന്ന് യു വി ജോസും മൊഴി നല്‍കിയിരുന്നു.തദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2019 ഓഗസ്റ്റില്‍ അയച്ച കത്തിലും സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ധാരണാപത്രം ഒപ്പുവച്ചെതെന്നും യു വി ജോസ് മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം രവീന്ദ്രന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകളും ഇ ഡിയുടെ കൈവശം ഉണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *