ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നാളെയിറങ്ങും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്ബര തേടി ഇന്ത്യ നാളെയിറങ്ങും. കാര്യവട്ടത്തെ ആധികാരിക ജയത്തിന് ശേഷമാണ് ടീം ഇന്ത്യ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ എത്തിയിരിക്കുന്നത്.മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ തിരിച്ചെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്.

എന്നാല്‍ ബാറ്റിംഗ് ഓര്‍ഡറാണ് ദക്ഷിണാഫ്രിക്കയെ കുഴപ്പിക്കുന്നത്. ഗ്രീന്‍ഫീല്‍ഡില്‍ നടന്ന ആദ്യ മത്സരത്തില്‍ പവര്‍പ്ലേ തിരുംമുമ്ബ് സന്ദര്‍ശകര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത് വെറും ഒമ്ബത് റണ്‍സ് മാത്രം. ക്യാപ്റ്റന്‍ തെംബ ബവൂമ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരം പരാജയപ്പെടുകയാണ്. സഹ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനും വലിയ റണ്‍സ് നേടാന്‍ സാധിക്കുന്നില്ല. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പേടിക്കാനൊന്നുമില്ല. കഗിസോ റബാദ, വെയ്ന്‍ പാര്‍നല്‍, ആന്റിച്ച്‌ നോര്‍ജെ എന്നിവരില്‍ ആരേയും മാറ്റാനിടയില്ല. സ്പിന്നര്‍മാരായ തബ്രിസ് ഷംസിയും കേശവ് മഹാരാജും ടീമില്‍ തുടരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *